04:40am 12 November 2026
NEWS
ബിബിഎൻജെ ഉടമ്പടി: സിഎംഎഫ്ആർഐയിൽ ദേശീയ ശിൽപശാല
11/12/2025  04:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബിബിഎൻജെ ഉടമ്പടി: സിഎംഎഫ്ആർഐയിൽ ദേശീയ ശിൽപശാല

 

കൊച്ചി: സമുദ്ര ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിടുന്ന ബയോഡൈവേഴ്‌സിറ്റി ബിയോണ്ട് നാഷണൽ ജൂറിസ്ഡിക്ഷൻ (ബിബിഎൻജെ) ഉടമ്പടി സംബന്ധിച്ച ദേശീയ ശിൽപശാല നാളെ (വെള്ളി) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. ബിബിഎൻജെ ഉടമ്പടി
ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ ചർച്ച ചെയ്യുന്ന ശിൽപശാലയിൽ നയരൂപീകരണ വിദഗ്ധർ, സമുദ്രശാസത്രജ്ഞർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാവിലെ 9.30ന് ആരംഭിക്കും.

കേന്ദ്ര ഭൗമശാസ്ത്ര മ്ന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശിൽപശാലയിൽ ബിബിഎൻജെ ഉടമ്പടിയുടെ വിവിധ തലങ്ങൾ ചർച്ച ചെയ്യും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img