02:42am 17 June 2026
NEWS
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു
13/03/2025  03:46 PM IST
Sunny Lukose
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.