12:28am 30 September 2026
NEWS
ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ബാസെം ഹമീദയ്ക്ക് സ്വർണ്ണം; ഖത്തറിന് മൂന്നാം സ്വർണ്ണത്തിളക്കം
29/09/2026  02:47 PM IST
nila
ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ബാസെം ഹമീദയ്ക്ക് സ്വർണ്ണം; ഖത്തറിന് മൂന്നാം സ്വർണ്ണത്തിളക്കം

​ദോഹ : ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ബാസെം ഹമീദയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ താരം ഖത്തറിനായി സ്വർണ്ണമെഡൽ അണിഞ്ഞു. ഗെയിംസിൽ ഖത്തർ നേടുന്ന മൂന്നാം സ്വർണ്ണനേട്ടമാണിത്.
മത്സരത്തിന്റെ അവസാന മീറ്ററുകൾ വരെ മുന്നിലുണ്ടായിരുന്ന ജപ്പാൻ താരം തൈജു ഗോട്ടോയെ അവിശ്വസനീയമായ വേഗതയിൽ പിന്നിലാക്കിയാണ് 26-കാരനായ ബാസെം ഫിനിഷിംഗ് ലൈൻ തൊട്ടത്.സെമിഫൈനലിൽ 49.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രൂപ്പ് ടോപ്പറായാണ് ബാസെം ഫൈനലിലെത്തിയത്. 2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്ന ബാസെം, ഇത്തവണ അത് സ്വർണ്ണമാക്കി മാറ്റി. പരിക്കുമൂലം ഇത്തവണ മത്സരിക്കാനിറങ്ങാതിരുന്ന ഖത്തറിന്റെ മുൻ ചാമ്പ്യൻ അബ്ദുറഹ്മാൻ സാംബയ്ക്കുള്ള സമ്മാനം കൂടിയായി ബാസെമിന്റെ ഈ സ്വർണ്ണനേട്ടം.
​ഈ സ്വർണ്ണത്തോടെ 2026 ഏഷ്യൻ ഗെയിംസിലെ ഖത്തറിന്റെ ആകെ സ്വർണ്ണനേട്ടം മൂന്നായി ഉയർന്നു. ഷൂട്ടിംഗ് സ്കീറ്റ് ഇൻഡിവിജ്വൽ വിഭാഗത്തിൽ റാഷിദ് അൽ അഥ്ബയും, പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനവുമാണ് ഖത്തറിനായി മുൻപ് സ്വർണ്ണം നേടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img