04:03am 10 September 2026
NEWS
ബാസ്കറ്റ് ബോൾ ടൂർണമെൻ്റും, ഫുഡ് ഫെസ്റ്റും
06/01/2026  06:29 PM IST
nila
ബാസ്കറ്റ് ബോൾ ടൂർണമെൻ്റും, ഫുഡ് ഫെസ്റ്റും

വെൺമണി: മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജനുവരി 9 വെള്ളിയാഴ്ച സ്കൂളങ്കണത്തിൽ
 ബാസ്കറ്റ് ബോൾ ടൂർണമെൻ്റും ഫുഡ് ഫെസ്റ്റും നടത്തും. ടൂർണമെൻ്റ് രാവിലെ 9 നാണ് ആരംഭിക്കുക. ചങ്ങനാശേരി എസ് ബി കോളജും തൃശൂർ കേരളവർമ കോളജും ഏറ്റു മുട്ടും. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
11 മുതൽ ഉച്ചയ്ക്ക് 2 വരെ രുചി ഭേദങ്ങളുടെ വിസ്മയം ഒരുക്കുന്ന ഫുഡ് ഫെസ്റ്റും ഉണ്ടായിരിക്കും. അമൃത ടി.വി സൂപ്പർ സ്റ്റാർ അശ്വിൻ പ്രകാശ് ഉൾപ്പെടെ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കും. കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ , ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുകയും ചെയ്യുമെന്ന് പ്രിൻസിപ്പൽ ഷീബാ ഉമ്മൻ, ഹെഡ് മാസ്റ്റർ സജി അലക്സ്, പബ്ളിസിറ്റി കൺവീനർമാരായ പ്രൊഫ എം കെ സാമുവേൽ , സാം കെ ചാക്കോ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img