കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “ബസേലിയൻ എഡ്യൂക്കേഷൻ കോൺക്ലേവ്- 2026” , രാവിലെ 9.30- ന് ദേവലോകം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയസ് മാർ സേവേറിയോസ് , പ്രശസ്ത എഴുത്തുകാരൻ ശ്രീ. ജോസഫ് അന്നംകുട്ടി ജോസ്, സി. എം. സ്. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് എന്നിവർ കുട്ടികളോട് സംസാരിക്കും .കോട്ടയം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ കോൺക്ലേവിൽ പങ്കെടുക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണനും വൈക്കം വിജയലക്ഷ്മിയ്ക്കും ആദരം
കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബസേലിയൻ എഡ്യൂക്കേഷൻ കോൺക്ലേവിൽ കേരള നിയമസഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെയും ദേശീയ പുരസ്ക്കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെയും ആദരിക്കും. ഇന്ന് രാവിലെ ദേവലോകം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇരുവർക്കും ആദരം സമർപ്പിക്കും.







