03:24pm 07 November 2026
NEWS
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ടി എം മജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 15 ലിറ്റർ ചാരായം കണ്ടെടുത്തു.
01/03/2025  08:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ടി എം മജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 15 ലിറ്റർ ചാരായം കണ്ടെടുത്തു.

എറണാകുളം : എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ടി എം മജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാമല എക്സൈസ് റേഞ്ച്‌ പരിധിയിൽ പെടുന്ന പഴുക്കാമറ്റം മരങ്ങാട്ടുള്ളി ഭാഗത്തു നടത്തിയ പരിശോധനയിൽ നാല് കന്നാസുകളിലായി 15 ലിറ്റർ ചാരായം കണ്ടെടുത്തു. കുന്നത്തുനാട് താലൂക്കിൽ തിരുവാണിയൂർ വില്ലേജിൽ മരങ്ങാട്ടുള്ളി കരയിൽ പടിപ്പുരയ്‌ക്കൽ പുത്തൻപുരയിൽ വീട്ടിൽ പൗലോസ് മകൻ പോൾ പൗലോസ് (66/25) എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. പ്രതിയെ കോലഞ്ചേരി JFCM കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു. വിദേശ മദ്യ വില്പന മരവിപ്പിച്ചിട്ടുള്ള ഒന്നാം തിയ്യതി കേന്ദ്രീകരിച്ചാണ് ടിയാൻ ചാരായം വിറ്റിരുന്നത്. അസി എക്സൈസ് ഇൻസ്‌പെക്ടർ രാജീവ്‌ എസ് ന്റെ നേതൃത്വത്തിൽ പ്രിവേന്റീവ് ഓഫീസർ (ഗ്രേഡ് ) ദിനീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, മിഥുൻ ചന്ദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ടിനു ജോർജ് എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img