07:17am 13 November 2026
NEWS
ഓപ്പൺ എയർ സിനിമ അനുഭവവുമായി 'ബറാഹ സിനിമ' നൈറ്റ്‌സ് വീണ്ടും മുശൈരിബിൽ:ഡിസംബർ 25 മുതൽ ജനുവരി 3 വരെ
22/12/2025  11:24 AM IST
nila
ഓപ്പൺ എയർ സിനിമ അനുഭവവുമായി ബറാഹ സിനിമ നൈറ്റ്‌സ് വീണ്ടും മുശൈരിബിൽ:ഡിസംബർ 25 മുതൽ ജനുവരി 3 വരെ

ദോഹ: മുശൈരിബ് ഡൗൺടൗൺ ദോഹയിൽ ‘ബറാഹ സിനിമ നൈറ്റ്‌സ്’  ഔട്ട്ഡോർ സിനിമയുടെ മൂന്നാം പതിപ്പ്  25ന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് അറിയിച്ചു. ഡിസംബർ 25 മുതൽ ജനുവരി 3 വരെ നടക്കുന്ന പരിപാടിയിൽ കുടുംബസിനിമകൾ, ഉത്സവാന്തരീക്ഷം നിറഞ്ഞ പ്രവർത്തനങ്ങൾ, സിനിമയെ ആസ്പദമാക്കിയ ഭക്ഷണപരിപാടികൾ എന്നിവ ഉൾപ്പെടും.
മുശൈരിബ് ഡൗൺടൗൺ ദോഹയുടെ ശീതകാല പരിപാടികളുടെ ഭാഗമായ ബറാഹ സിനിമ, കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദാനുഭവമാണ് നൽകുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിജയത്തെ തുടർന്ന്, ഈ വർഷം കൂടുതൽ ആഴമുള്ള ഔട്ട്ഡോർ അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
മ്ശൈരിബ് പ്രോപ്പർട്ടീസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ ഡോ. ഹാഫിസ് അലി അബ്ദുല്ല പറഞ്ഞു: മുശൈരിബിന്റെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമായ ബറാഹ സിനിമ മൂന്നാം പതിപ്പിലേക്കെത്തിയിരിക്കുന്നു. ആറു ദശകങ്ങൾക്ക് മുമ്പ് കുടുംബങ്ങളും അയൽവാസികളും ചേർന്ന് തുറന്ന ഇടങ്ങളിൽ സിനിമ കാണുന്ന സംസ്കാരമാണ് ഖത്തറിലെ ആദ്യ ഔട്ട്ഡോർ പ്രദർശനങ്ങൾക്ക് വഴിയൊരുക്കിയത്. 
ക്ലാസിക് സിനിമകളും ആധുനിക അനിമേഷൻ ചിത്രങ്ങളും ഉൾപ്പെടുന്ന പത്ത് ദിവസത്തെ പരിപാടിയിൽ ‘ഹോം അലോൺ 2’, ‘നൈറ്റ് അറ്റ് ദ മ്യൂസിയം’, ‘കോകോ’, ‘കുങ്ഫു പാണ്ട’ തുടങ്ങിയവയ്‌ക്കൊപ്പം പുതിയ റിലീസുകളും പ്രദർശിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img