06:19pm 03 September 2026
NEWS
ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിൽ?

25/01/2025  10:41 AM IST
nila
 ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിൽ?

ഭാര്യ മിഷേലുമായി അകൽച്ചയിലെന്ന വാർത്തകൾക്ക് പിന്നാലെ ചർച്ചകളിൽ നിറയുന്നത് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രണയം സംബന്ധിച്ച വാർത്തകളാണ്. ഒബാമയും നടി ജെനിഫർ അനിസ്റ്റണും പ്രണയത്തിലെന്ന അഭ്യൂഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

 ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ - ജെനിഫർ അനിസ്റ്റൺ ബന്ധം ചർച്ചയാകുന്നത്. അതേസമയം, ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കയുടെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡൊണൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേൽ ഒബാമ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img