01:36am 08 September 2026
NEWS
ഹമാസ് അനുകൂല പ്രചാരണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിൽ
20/03/2025  10:34 AM IST
nila
ഹമാസ് അനുകൂല പ്രചാരണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിൽ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്.  ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഉന്നത ഹമാസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. 

വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്‌ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്‌കൂൾ ഒഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് ഡോ. ബാദർ ഖാൻ സൂരി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആന്റ് കോൺഫ്ളിക്‌സ് റെസല്യൂഷനിൽ നിന്ന് പീസ് ആന്റ് കോൺഫ്ളിക്‌സ് സ്റ്റഡീസിൽ പിഎച്ച്‌ഡി നേടിയ ശേഷമാണ് ഇയാൾ പോസ്റ്റ് ഡോക്കിനായി അമേരിക്കയിലേക്ക് പോയത്.

തിങ്കളാഴ്‌ച രാത്രി വിർജീനിയയിലെ വീട്ടിൽ നിന്നാണ് ബാദറിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ബാദറിന്റ വിസ സർക്കാർ റദ്ദാക്കുകയും നാടുകടത്താൻ തീരുമാനിക്കുകയുമായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img