12:35am 07 September 2026
NEWS
ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ
18/02/2026  10:56 AM IST
ചെറുകര സണ്ണിലൂക്കോസ്
ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ

 

സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. 

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ഒരു തലമുറയെ ആകെ ഇല്ലാതാകുന്നതാണ് പുതിയ തീരുമാനം. 
യുവ തലമുറ രാത്രി ബാറിൽ കിടന്ന് ഉറങ്ങണം എന്നാണൊ സർക്കാർ ആഗ്രഹിക്കുന്നത് എന്നദ്ദേഹം ചോദിച്ചു.
പട്ടായാ മോഡൽ നയം ആണ് സർക്കാർ കൊണ്ട് വരുന്നത്. 

ലക്ഷക്കണക്കിന് അമ്മമാരുടെ കണ്ണീരിനേക്കാൾ വില 1500 ഓളം വരുന്ന ബാർ ഉടമകൾക്കാണ് എന്നാണീ തീരുമാനത്തിൽ നിന്നും മനസിലാകുന്നത്.  

മദ്യ നയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും കേരളത്തിലെ മുഴുവൻ സംഘടനകളും ഇതിനെതിരെ ഒരുമിച്ച് സമരം നടത്തണമെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img