08:24am 13 November 2026
NEWS
സോഷ്യൽ മീഡിയയിൽ റീലുകളും പരസ്യ പ്രചാരണങ്ങളും നടത്തുന്ന അഭിഭാഷകർക്കെതിരെ കർശന നടപടിയുമായി ബാർ കൗൺസിൽ ഓഫ് കേരള


11/11/2026  01:09 PM IST
ന്യൂസ് ബ്യൂറോ
സോഷ്യൽ മീഡിയയിൽ റീലുകളും പരസ്യ പ്രചാരണങ്ങളും നടത്തുന്ന അഭിഭാഷകർക്കെതിരെ കർശന നടപടിയുമായി ബാർ കൗൺസിൽ ഓഫ് കേരള

​തിരുവനന്തപുരം: അഡ്വക്കേറ്റ്സ് ആക്ടിനും പ്രൊഫഷണൽ എത്തിക്സിനും (ചട്ടങ്ങൾക്കും) വിരുദ്ധമായി സമൂഹമാധ്യമങ്ങൾ വഴി റീലുകളും പരസ്യ പ്രചാരണങ്ങളും വ്യാപകമായി നടത്തുന്ന അഭിഭാഷകർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ ഓഫ് കേരള തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ, 2026 നവംബർ 8-ന് ചേർന്ന ബാർ കൗൺസിൽ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്.
​പ്രൊഫഷണൽ മര്യാദകൾ ലംഘിച്ച് സോഷ്യൽ മീഡിയ മുഖേന ഔദ്യോഗിക പദവിയെയോ തൊഴിലിനെയോ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നവർക്കെതിരെ ഇനി മുതൽ കർശന നിലപാട് സ്വീകരിക്കും. ഇത്തരം പരസ്യങ്ങളോ പ്രചാരണങ്ങളോ ബാർ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരുവിധ പരാതികൾക്കും കാത്തുനിൽക്കാതെ suo moto (സ്വമേധയാ) ആയി അച്ചടക്ക നടപടി (Disciplinary Action) സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കിയതായി ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അഡ്വ. ജി. മുരളീധരൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img