
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം ഖത്തർ സെൻട്രൽ ബാങ്ക് (QCB) പ്രഖ്യാപിച്ചു. പുതിയ നിർദ്ദേശപ്രകാരം ബാങ്കുകളുടെ പ്രതിദിന ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും.
റമദാനിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ബാങ്കുകൾക്ക് പുറമെ സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഈ സമയക്രമം ബാധകമായിരിക്കും.
പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നേരിട്ടെത്തി ഇടപാടുകൾ നടത്തുന്നതിന് ഈ അഞ്ച് മണിക്കൂർ സമയം പ്രയോജനപ്പെടുത്താം. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും എ.ടി.എം മെഷീനുകളും പതിവുപോലെ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. റമദാൻ മാസത്തിലെ തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.ബാങ്കുകളുടെ ശാഖകൾ അനുസരിച്ച് (മാളുകളിലോ മറ്റോ പ്രവർത്തിക്കുന്നവ) വൈകുന്നേരത്തെ ഷിഫ്റ്റുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഉപഭോക്താക്കൾ അതത് ബാങ്കുകളുടെ മൊബൈൽ ആപ്പുകളോ വെബ്‌സൈറ്റുകളോ പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് അധികൃതർ നിർദ്ദേശിച്ചു.











