01:58pm 10 November 2026
NEWS
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയായ യുവതി ജീവനൊടുക്കിയ നിലയിൽ
12/07/2025  10:59 AM IST
nila
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയായ യുവതി ജീവനൊടുക്കിയ നിലയിൽ

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂർ ആയിരത്തിൽ വീട്ടിൽ രജിത മോൾ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് മരിച്ച രജിത. ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img