02:03pm 12 November 2026
NEWS
ജനുവരി 9ന് ബനി ഹാജർ ഇന്റർചേഞ്ച് താൽക്കാലികമായി അടയ്ക്കും
05/01/2026  10:48 AM IST
nila
ജനുവരി 9ന് ബനി ഹാജർ ഇന്റർചേഞ്ച് താൽക്കാലികമായി അടയ്ക്കും

 

ദോഹ:ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) ബനി ഹാജർ ഇന്റർചേഞ്ചിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അറിയിച്ചു. അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ഡുഖാൻ ഭാഗത്തേക്കും, ഖലീഫ സ്ട്രീറ്റിൽ നിന്ന് അൽ ഷഹാമ സ്ട്രീറ്റിലേക്കുമുള്ള വാഹന ഗതാഗതമാണ് നിയന്ത്രിക്കുക.ജനുവരി 9 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ അഞ്ച് മണിക്കൂറാണ് താൽകാലികമായിഅടച്ചിടുക.ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് നടപടി.
ഈ സമയത്ത്, ഖലീഫ സ്ട്രീറ്റ് വഴി ദോഹയിൽ നിന്ന് ബനി ഹാജർ ഭാഗത്തേക്ക് പോകുന്നവർ ന്യൂ അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാലം ഉപയോഗിച്ച് അൽ ഷാഫി ഇന്റർചേഞ്ചിൽ യു-ടേൺ എടുത്ത് ബനി ഹാജർ അണ്ടർപാസ് വഴി യാത്ര തുടരണമെന്ന് അഷ്ഗാൽ നിർദേശിച്ചു.
അതേസമയം, അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ഡുഖാൻ ഭാഗത്തേക്ക് പോകുന്നവർ ബനി ഹാജർ അണ്ടർപാസ് വഴി മുന്നോട്ട് പോയ ശേഷം ന്യൂ അൽ റയ്യാൻ സ്ട്രീറ്റിലെ അൽ ഷാഫി ഇന്റർചേഞ്ചിൽ യു-ടേൺ എടുത്ത് യാത്ര തുടരണമെന്നും അധികൃതർ അറിയിച്ചു.
ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ച വഴികൾ പിന്തുടരണമെന്നും അഷ്ഗാൽ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img