06:13pm 30 October 2026
NEWS
ബംഗ്ലാദേശി മാമ്പഴോത്സവം നാളെ സമാപിക്കും
30/06/2025  07:34 PM IST
nila
ബംഗ്ലാദേശി മാമ്പഴോത്സവം നാളെ സമാപിക്കും

ദോഹ: സൂഖ് വാഖിഫിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി മാമ്പഴോത്സവം (അൽ ഹംബ പ്രദർശനം) നാളെ സമാപിക്കും.
ആദ്യ പതിപ്പിന്റെ മൂന്നു ദിവസങ്ങളിലായി
 31700 സന്ദർശകരാണെ ത്തിയത്. ഫെസ്റ്റിവലിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ  29 ടൺമാമ്പഴമാണ്  വിൽപ്പനനടന്നത്.ജൂലൈ 1 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ നടക്കുന്ന മേളയിൽ 20 തരം ബംഗ്ലാദേശി മാമ്പഴങ്ങൾ ഉൾപ്പെടുന്നു. ബംഗ്ലാദേശ് എംബസിയുമായി സഹകരിച്ച് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) സംഘടിപ്പിക്കുന്ന മാമ്പഴ മേളയിൽ നിരവധി വൈവിധ്യമാർന്ന മാമ്പഴ ഉൽപ്പന്നങ്ങളുടെ സ്റ്റാളു കളുംക്രമീകരിച്ചിരുണ്ട്.
അമ്രപാലി, ലാംഗ്ര, കാറ്റിമോൺ, ഖിർസപത്, ഫസ്ലി, ഗോപാൽഭോഗ്, ഹരിഭംഗ, മുടന്തൻ മാമ്പഴം, ബനാന മാമ്പഴം, ഹിമാഷഗോർ, ലക്ഷ്മൺഭോഗ് തുടങ്ങിയ പ്രശസ്ത ബംഗ്ലാദേശി മാമ്പഴ ഇനങ്ങളുടെ ഒരു പ്രത്യേക ശേഖരം എക്‌സ്‌പോയിലിടം പിടിച്ചിട്ടുണ്ട്.ലിച്ചി, ചക്ക, ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, ബക്കൗറിയ മോട്ട്‌ലെയാന, പൈനാപ്പിൾ എന്നിവയും വിൽപ്പനയിലുണ്ട്. വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് സന്ദർശനസമയം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img