
ദോഹ: സൂഖ് വാഖിഫിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി മാമ്പഴോത്സവം (അൽ ഹംബ പ്രദർശനം) നാളെ സമാപിക്കും.
ആദ്യ പതിപ്പിന്റെ മൂന്നു ദിവസങ്ങളിലായി
31700 സന്ദർശകരാണെ ത്തിയത്. ഫെസ്റ്റിവലിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 29 ടൺമാമ്പഴമാണ് വിൽപ്പനനടന്നത്.ജൂലൈ 1 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേളയിൽ 20 തരം ബംഗ്ലാദേശി മാമ്പഴങ്ങൾ ഉൾപ്പെടുന്നു. ബംഗ്ലാദേശ് എംബസിയുമായി സഹകരിച്ച് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) സംഘടിപ്പിക്കുന്ന മാമ്പഴ മേളയിൽ നിരവധി വൈവിധ്യമാർന്ന മാമ്പഴ ഉൽപ്പന്നങ്ങളുടെ സ്റ്റാളു കളുംക്രമീകരിച്ചിരുണ്ട്.
അമ്രപാലി, ലാംഗ്ര, കാറ്റിമോൺ, ഖിർസപത്, ഫസ്ലി, ഗോപാൽഭോഗ്, ഹരിഭംഗ, മുടന്തൻ മാമ്പഴം, ബനാന മാമ്പഴം, ഹിമാഷഗോർ, ലക്ഷ്മൺഭോഗ് തുടങ്ങിയ പ്രശസ്ത ബംഗ്ലാദേശി മാമ്പഴ ഇനങ്ങളുടെ ഒരു പ്രത്യേക ശേഖരം എക്സ്പോയിലിടം പിടിച്ചിട്ടുണ്ട്.ലിച്ചി, ചക്ക, ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, ബക്കൗറിയ മോട്ട്ലെയാന, പൈനാപ്പിൾ എന്നിവയും വിൽപ്പനയിലുണ്ട്. വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് സന്ദർശനസമയം











