05:21pm 03 September 2026
NEWS
ബംഗ്ലാദേശിലെ ഗാർമെന്റ് വ്യവസായ മേഖല നേരിടുന്നത് ഗുരുതരമായ വെല്ലുവിളി
23/01/2025  11:19 AM IST
വിഷ്ണുമംഗലം കുമാർ
ബംഗ്ലാദേശിലെ ഗാർമെന്റ് വ്യവസായ മേഖല നേരിടുന്നത് ഗുരുതരമായ വെല്ലുവിളി

നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പുറമെ രാഷ്ട്രീയ അനിശ്ചിതത്വവും അടിച്ചേൽപ്പിക്കപ്പെട്ടതോടെ ബംഗ്ലാദേശിലെ സാമ്പത്തിക മേഖലയുടെ അടിത്തറയായ ഗാർമെന്റ് വ്യവസായമേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഗാർമെന്റ് ഉത്പന്നങ്ങൾക്ക് ഉണ്ടായിട്ടുള്ള വിലക്കുറവ്, ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ വന്നിട്ടുള്ള വർദ്ധനവ്, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ബംഗ്ലാദേശ് നാണ്യം ടാക്കയ്ക്ക് ഡോളർ നിരക്കിലുണ്ടായ ഇടിവ് തുടങ്ങിയ പ്രശ്നങ്ങളാൽ ഗാർമെന്റ് വ്യവസായം ശ്വാസംമുട്ടുമ്പോഴാണ് രാഷ്ട്രീയ അനിശ്ചിതത്വം രാജ്യത്തെ പിടിച്ചുലച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടത്തിന് കഴിയാത്തതിനാൽ ഗാർമെന്റ് നിർമ്മാണ മേഖല ചക്രശ്വാസം വലിക്കുകയാണ്. കഴിഞ്ഞ വർഷം 76 ഗാർമെന്റ് വ്യവസായ ശാലകളാണ് അടച്ചുപൂട്ടപ്പെട്ടത്. അൻപതിനായിരം പേർ തൊഴിൽരഹിതരായി. അതിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.( അന്താരാഷ്ട്ര ഗാർമെന്റ് കമ്പനികൾ ബംഗ്ലാദേശിൽ നിന്ന് നമ്മുടെ രാജ്യത്തേക്ക് പറിച്ചുനടപ്പെടുന്ന പ്രവണത വ്യാപകമാകുന്നുണ്ട് എന്നത് മറ്റൊരു കാര്യം ) ബംഗ്ലാദേശിലെ വേറെയും നിരവധി ഗാർമെന്റ് വ്യവസായശാലകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ബംഗ്ലാദേശിൽ നിന്നുള്ള ഗാർമെന്റ് ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയനിലെ വ്യാപാരികൾ അഞ്ചു ശതമാനവും അമേരിക്കൻ സ്ഥാപനങ്ങൾ എട്ടു ശതമാനവും വില കുറച്ചിരിക്കുകയാണെന്ന് മാത്രമല്ല, ഓർഡറുകളും വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചററേർസ് ആൻഡ്‌ എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ( BGMEA) മുൻ പ്രസിഡന്റ് എസ് എം ഫസ്ലുൽ ഹഖ് പറഞ്ഞു.  രാഷ്ട്രീയശക്തിയും ഭരണ സ്ഥിരതയും വ്യാവസായിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും അടിയന്തിര രക്ഷാനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗാർമെന്റ് നിർമ്മാണ മേഖല വൻതകർച്ച നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗുരുതരമായ പ്രതിസന്ധിയാണ് രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ബംഗ്ലാദേശിലെ ഗാർമെന്റ് വ്യവസായമേഖല നേരിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img