
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസ് നടത്തുക.
ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. മടക്ക സർവീസ് ഓഗസ്റ്റ് 21ന് വൈകുന്നേരം 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 22ന് രാവിലെ 6ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.
23 കോച്ചുകളോടെയാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്. പാലക്കാട് വഴിയാണ് ട്രെയിൻ കേരളത്തിലേക്ക് എത്തുക.
പ്രധാന സ്റ്റോപ്പുകൾ: ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ.
ഓണാവധിക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കാനിരിക്കെയാണ് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.










