02:14pm 09 November 2026
NEWS
ബന്ധന്‍ എഎംസി ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
07/05/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബന്ധന്‍ എഎംസി ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഇരുപത് ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ബന്ധന്‍ എഎംസി ലിമിറ്റഡ് ഐഎഫ്എസ്സി ബ്രാഞ്ച് വഴി ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്, സ്ഥാപന നിക്ഷേപകര്‍, പെന്‍ഷന്‍ ഫണ്ടുകള്‍, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ ഇക്വിറ്റി അധിഷ്ഠിത ബന്ധന്‍ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്-ക്യാപ് ഫണ്ടിലോ ബന്ധന്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്ഥിര വരുമാന ഫണ്ട് തേടുന്ന നിക്ഷേപകര്‍ക്ക് ബന്ധന്‍ ഇന്ത്യ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാം. നികുതി കാര്യക്ഷമമായ നിക്ഷേപ മാര്‍ഗം തേടുന്ന നിക്ഷേപകര്‍ക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവസരവും ഈ ഫണ്ടുകള്‍ നല്‍കുന്നു.
ബന്ധന്‍ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്-ക്യാപ് ഫണ്ട് ഒരു ഫീഡര്‍ ഫണ്ടാണ്. 2023 ജനുവരി 28 ന് ആരംഭിച്ച ഈ ഫണ്ടും ബന്ധന്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടും ബന്ധന്‍ എഎംസിയുടെ ഇക്വിറ്റി മേധാവി മനീഷ് ഗുന്‍വാനി കൈകാര്യം ചെയ്യുന്നു. ബന്ധന്‍ ഇന്ത്യ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് ഫണ്ട് ബന്ധന്‍ എഎംസി സ്ഥിര വരുമാന വിഭാഗം മേധാവി സുയാഷ് ചൗധരിയാണ് ഇത് കൈകാര്യം ചെയ്യുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img