05:23am 12 April 2026
NEWS
പാകിസ്ഥാന് വിട; ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി
09/05/2025  09:24 PM IST
nila
പാകിസ്ഥാന് വിട; ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി

ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാനിലെ വിവിധ ഭാ​ഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ പതാകകൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പോരാളികൾ പിഴുത് മാറ്റി തങ്ങളുടെ പതാക സ്ഥാപിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ വിമതർ വൻ മുന്നേറ്റം നടത്തിയിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

"ബലൂച് ജനത സ്വന്തം പതാക ഉയർത്താൻ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവർത്തനങ്ങൾ പാകിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്ഥാന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം"- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിർ യാർ ബലോച്ച് കുറിച്ചു.


ബിഎൽഎയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ, ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img