02:45am 12 November 2026
NEWS
രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബാലറ്റ് ക്രമീകരണം
26/11/2025  06:38 AM IST
nila
രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബാലറ്റ് ക്രമീകരണം

മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബാലറ്റ് ക്രമീകരണം. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് തയ്യാറാക്കുമ്പോൾ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് മുൻ​ഗണന ലഭിച്ചിരുന്നു. എന്നാൽ, ഈ രിതീയിലല്ല തദ്ദേശ തെരഞ്ഞെടുപ്പിലെ ബാലറ്റ് തയ്യാറാക്കുന്നത് എന്നതാണ് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാഴ്ത്തുന്നത്.

സ്ഥാനാർത്ഥികളുടെ പേരിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റിലെ സ്ഥാനം നിശ്ചയിക്കുന്നത്. മലയാളം അക്ഷരമാല ക്രമത്തിൽ ചേർത്ത പട്ടികയിൽ മിക്കയിടങ്ങളിലും സ്വതന്ത്രരും വിമതരുമാണ് ആദ്യം വരുന്നത്. പേരും ചിഹ്നവും മാത്രമാണ് ബാലറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതും ആശയക്കുഴപ്പം വർധിക്കുമെന്ന് പാർട്ടികൾ പറയുന്നു.

പാർട്ടികൾ ആവശ്യപ്പെട്ടിട്ടും ബാലറ്റ് ക്രമത്തിൽ മാറ്റം ഈ തവണ സാധ്യമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ വ്യക്തമാക്കി. “വർഷങ്ങളായി ഇതേ രീതിയാണ് പിന്തുടരുന്നത്, ഇപ്പോൾ മാറ്റമില്ല,” എന്നാണ് കമ്മിഷന്റെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img