02:32pm 27 October 2026
NEWS
ബലോൻ ദ് ഓർ പുരസ്കാരം ഹാരി കെയ്‌ന്; വനിതാ വിഭാഗത്തിൽ അലക്സിയ പ്യുട്ടയാസ്
27/10/2026  04:38 AM IST
nila
ബലോൻ ദ് ഓർ പുരസ്കാരം ഹാരി കെയ്‌ന്; വനിതാ വിഭാഗത്തിൽ അലക്സിയ പ്യുട്ടയാസ്

ലണ്ടൻ: കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള ബലോൻ ദ് ഓർ പുരസ്കാരങ്ങളിൽ പുരുഷ വിഭാഗത്തിൽ ഹാരി കെയ്‌നും വനിതാ വിഭാഗത്തിൽ അലക്സിയ പ്യുട്ടയാസും തിരഞ്ഞെടുക്കപ്പെട്ടു. ബാർസിലോനയ്ക്കു വേണ്ടിയുള്ള മികവാർന്ന പ്രകടനമാണ് അലക്സിയയെ പുരസ്കാരത്തിന് അർഹയാക്കിയത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങളെ പരിഗണിക്കുന്ന പുരസ്കാരമാണിത്. 19 വയസ്സുകാരനായ യമാൽ തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിച്ചത്. വനിതാ യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസിനാണ്. 2025ലും വിക്കി ലോപ്പസായിരുന്നു ഈ പുരസ്കാരം നേടിയത്.

സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ സ്പാനിഷ് പരിശീലകൻ പെരെ റോമിയുവാണ് പുരസ്കാരം നേടിയത്. സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൻ മികച്ച പുരുഷ ഗോൾകീപ്പറായപ്പോൾ വനിതാ വിഭാഗത്തിൽ കാറ്റലീന തോമസ് അഥവാ കാറ്റ കോൾ പുരസ്കാരത്തിന് അർഹയായി.

മികച്ച ക്ലബിനുള്ള പുരുഷ വിഭാഗം പുരസ്കാരം ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ ബാർസിലോനയാണ് മികച്ച ക്ലബായി തിരഞ്ഞെടുക്കപ്പെട്ടത്. പുരുഷ വിഭാഗത്തിലെ മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരവും ഹാരി കെയ്‌ൻ നേടി. വനിതാ വിഭാഗത്തിൽ മെക്സിക്കൻ താരം ചാർലിൻ കോറലാണ് മികച്ച സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയായിരുന്നു പുരസ്കാരദാനച്ചടങ്ങ്. ബലോൻ ദ് ഓർ ചരിത്രത്തിൽ ആദ്യമായാണ് ചടങ്ങിന് ലണ്ടൻ വേദിയാകുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ മികച്ച താരങ്ങൾക്കു പുറമെ പരിശീലകർ, ഗോൾകീപ്പർമാർ, യുവതാരങ്ങൾ, ക്ലബുകൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


ബാലൺ ദ് ഓർ പുരസ്കാര ജേതാക്കൾ

- ബാലൺ ദ് ഓർ: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്/ഇംഗ്ലണ്ട്)
- വനിതാ ബാലൺ ദ് ഓർ: അലക്സിയ പുട്ടെയാസ് (ബാഴ്‌സലോണ/സ്പെയിൻ)
- വർഷത്തെ മികച്ച പുരുഷ സ്‌ട്രൈക്കർ: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്/ഇംഗ്ലണ്ട്)
- വർഷത്തെ മികച്ച വനിതാ സ്‌ട്രൈക്കർ: ചാർലിൻ കൊറാൾ (സി.എഫ്. പച്ചൂക്ക/മെക്സിക്കോ)
- വർഷത്തെ മികച്ച പുരുഷ ക്ലബ്: പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി.)
- വർഷത്തെ മികച്ച വനിതാ ക്ലബ്: ബാഴ്‌സലോണ
- സോക്രട്ടീസ് പുരസ്കാരം: ബുക്കായോ സാക്ക (ആഴ്‌സനൽ/ഇംഗ്ലണ്ട്)
- വർഷത്തെ മികച്ച പുരുഷ ഗോൾകീപ്പർ: ഉനായ് സിമോൺ (അത്‌ലറ്റിക് ക്ലബ്/സ്പെയിൻ)
- വർഷത്തെ മികച്ച വനിതാ ഗോൾകീപ്പർ: കാറ്റ കോള (ബാഴ്‌സലോണ/സ്പെയിൻ)
- വർഷത്തെ മികച്ച പുരുഷ പരിശീലകൻ: ലൂയിസ് ദെ ലാ ഫുവെന്റെ (സ്പെയിൻ)
- വർഷത്തെ മികച്ച വനിതാ പരിശീലകൻ: പെരെ റോമ്യൂ (ബാഴ്‌സലോണ)
- വർഷത്തെ മികച്ച യുവ വനിതാ താരം: വികി ലോപ്പസ് (മിഡ്ഫീൽഡർ, ബാഴ്‌സലോണ/സ്പെയിൻ)
- വർഷത്തെ മികച്ച യുവ പുരുഷ താരം: ലാമിൻ യമാൽ (ഫോർവേഡ്, ബാഴ്‌സലോണ/സ്പെയിൻ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img