05:58pm 18 April 2026
NEWS
സൂപ്പർ താരങ്ങളില്ലാതെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക
08/08/2025  10:50 AM IST
nila
സൂപ്പർ താരങ്ങളില്ലാതെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക

ഈ വർഷത്തെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. സൂപ്പ‍ർതാരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷത്തെ ജേതാവായ റോഡ്രി പരുക്കിനെ തുടർന്ന് പുറത്തായി. അതേസമയം, ഫ്രാൻസിൻറെ കിലിയൻ എംബപ്പെ മുതൽ സ്പെയിനിൻറെ യുവതാരം ലമീൻ യമാൽ വരെയുള്ള താരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 2025 സെപ്റ്റംപർ 22നാണ് പുരസ്കാര പ്രഖ്യാപനം.


ആദ്യ ചാംപ്യൻസ് ലീഗ് കിരീടം നേടിയ പിഎസ്‌ജിയുടെ ഔസ്മാൻ ഡെംബെലെ ചുരുക്കപ്പട്ടികയിൽ ഇടം നേടി. പ്രീമിയർ ലീഗിൽ ലിവർപൂളിനെ ചാംപ്യൻമാരാക്കിയ പ്രകടനത്തോടെ മുഹമ്മദ് സലായും മികച്ച ഫുട്ബോളറാകാൻ മത്സരിക്കും. കഴിഞ്ഞ തവണ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ സ്പെയിനിൻറെ യുവതാരം ലാമിൻ യമാലും ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.  ജൂഡ് ബെല്ലിംഗ്ഹാം, ഏർലിംഗ് ഹാലാൻഡ് , അഷ്റഫ് ഹക്കിമി, അലക്സിസ് മകലിസ്റ്റർ, ലൗട്ടാരോ മാർട്ടിനെസ്, വിനീഷ്യസ് ജൂനിയർ, കോൾ പാൾമർ എന്നീ താരങ്ങളും പട്ടികയിലുണ്ട്. 

വനിതാ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് തവണയും പുരസ്കാരം നേടിയ ബാഴ്സയുടെ ഐറ്റ്ന ബോൺമാറ്റി ഇത്തവണയും ചുരുക്കപ്പട്ടികയിലുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആഴ്സനിൽ നിന്നുള്ള ഏഴ് താരങ്ങൾ മികച്ച വനിതാ താരമാകാനുള്ള പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img