07:45pm 03 September 2026
NEWS
ബാലാരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിന് പിന്നിലും അന്ധവിശ്വാസമോ?

31/01/2025  10:15 AM IST
nila
ബാലാരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിന് പിന്നിലും അന്ധവിശ്വാസമോ?

ബാലാരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം തേടി പൊലീസ്. പ്രതി ​ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിൽ അന്ധവിശ്വസമാകാം എന്ന സാധ്യതയിലേക്കും പ്രദേശവാസികൾ വിരൽചൂണ്ടുന്നുണ്ട്. കുറേക്കാലം പൂണുലിട്ടായിരുന്നു ഹരികുമാർ നടന്നിരുന്നത്. കൊല്ലത്തെ ഒരു ക്ഷേത്രത്തിൽ പൂജാരിയെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവും ഇയാളുടെ സഹോദരിയുമായ ശ്രീതു മതപഠന ക്ലാസുകൾ എടുക്കുമായിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. ശ്രീതുവിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയത്. ഇതാണോ കൊലപാതകത്തിന് ഹരികുമാറിനെ പ്രേരിപ്പിച്ചതെന്നും അന്വേഷിക്കും.

കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി. ശ്രീതുവും സഹോദരനും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

സ്വന്തം മകൾ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. സംസ്‌കാര ചടങ്ങിൽ പോലും യുവതി പങ്കെടുത്തിരുന്നില്ല. ഒരിക്കൽ ദേഷ്യത്തിൽ ദേവേന്ദുവിനെ ഹരികുമാർ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും തന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെട്ടതെന്നും ശ്രീതു പറഞ്ഞത് കേസിൽ പ്രധാന തുമ്പായി. വീട് വാങ്ങാൻ നൽകിയ 30 ലക്ഷം രൂപ ഒരു സുഹൃത്ത് തട്ടിയെടുത്തെന്നും ശ്രീതു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ശ്രീതുവിന്റെ മൂത്ത മകളുടെയും, അമ്മ ശ്രീകലയുടെയും മൊഴി ഇന്ന്‌ വീണ്ടും പൊലീസ് രേഖപ്പെടുത്തും. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ കുട്ടിയേയും ഹരികുമാർ മുമ്പ് ഉപദ്രവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img