06:51am 09 November 2026
NEWS
ബലദ്‌ന ഓഹരി അവകാശ വ്യാപാരം അവസാനിച്ചു; സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് ആരംഭിക്കും
04/08/2026  01:55 PM IST
NILA
ബലദ്‌ന ഓഹരി അവകാശ വ്യാപാരം അവസാനിച്ചു; സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് ആരംഭിക്കും

 

 

​ദോഹ: ബലദ്‌നയുടെ (Baladna) ഓഹരി അവകാശ വ്യാപാര കാലയളവ് (Rights Trading Period)ഇന്നലെ  (ഓഗസ 3തിങ്കളാഴ്ച)
 അവസാനിച്ചതായി ഖത്തർ സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (Edaa) അറിയിച്ചു. നിക്ഷേപകർക്കായുള്ള സബ്‌സ്‌ക്രിപ്‌ഷൻ നടപടികൾ ഇന്ന് (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) ആരംഭിക്കും.
​പത്ത് പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് ഓഗസ്റ്റ് 17-ന് അവസാനിക്കുമെന്ന് കമ്പനി അവരുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.
​ഓഗസ്റ്റ് 3-ന് വ്യാപാരം അവസാനിക്കുമ്പോൾ ബലദ്‌ന റൈറ്റ്സ് (Baladna Rights) കൈവശമുള്ള നിക്ഷേപകർക്ക് മാത്രമായിരിക്കും പുതിയ ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ അർഹതയുണ്ടാവുക. സബ്‌സ്‌ക്രിപ്‌ഷൻ നടപടികൾ തടസ്സങ്ങളില്ലാതെ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി, നിക്ഷേപകർ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (IBAN) ഈദായിൽ (Edaa) അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.ജൂലൈ p22-ന് ചേർന്ന pകമ്പനിയുടെ അസാധാരണ ജനറൽ അസംബ്ലി (Extraordinary General Assembly), റൈറ്റ്സ് ഇഷ്യൂ വഴി കമ്പനിയുടെ അടച്ചുതീർത്ത മൂലധനം (Paid-up capital) 25 ശതമാനം വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയിരുന്നു. ജൂലൈ 27 വരെ ഖത്തർ സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലെ ഓഹരിയുടമകൾക്കും, അവകാശ ഓഹരികൾ (Subscription Rights) കൈവശമുള്ളവർക്കുമാണ് സബ്‌സ്‌ക്രിപ്‌ഷനിൽ മുൻഗണന നൽകുന്നത്.
​പുതുതായി അനുവദിക്കുന്ന മുഴുവൻ ഓഹരികളും നിക്ഷേപകർ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ, 53.59 കോടി പുതിയ സാധാരണ ഓഹരികളാണ് വിപണിയിലെത്തുക. ഇതോടെ ബലദ്‌നയുടെ അടച്ചുതീർത്ത മൂലധനം 214 കോടി റിയാലിൽ നിന്നും 268 കോടി റിയാലായി ഉയരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img