04:35pm 26 April 2025
NEWS
നാടൻ പലഹാരങ്ങളുടെ GST 18% എന്ന ആഡംബര നികുതി ഏർപ്പെടുത്തിയിരിക്കുന്നതിന് എതിരെ നിവേദനവുമായി BAKE ONE (Kerala Bakery owners Forum )
24/03/2025  04:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാടൻ പലഹാരങ്ങളുടെ GST 18 ശതമാനം എന്ന ആഡംബര നികുതി ഏർപ്പെടുത്തിയിരിക്കുന്നതിന് എതിരെ നിവേദനവുമായി BAKE ONE (Kerala Bakery owners Forum )

കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനും, Central Revenue Secretary ക്കും GST സെക്രട്ടറിക്കും കേരള ധനകാര്യമന്ത്രിക്കും തമിഴ്നാട് ധനകാര്യ മന്ത്രിക്കും നിവേദനം നല്കിയതിൻ്റെ പശ്ചാത്തലത്തിൽ ബഹു: അങ്കമാലി MLA റോജി എം ജോൺ കേരള നിയമസഭയിൽ ധനകാര്യ ബില്ലിൻ്റെ ചോദ്യോത്തരവേളയിൽ വിഷയം അവതരിപ്പിക്കുകയും ബഹു: ധനകാര്യ മന്ത്രി ബാലഗോപാൽ ഈവിഷയം പരിഗണനയിൽ ആണ് എന്നും GST Council -ൽ ഇത് അവതരിപ്പിച്ച് Fitment Committee യിൽ ആണ് വിഷയം എന്നും സത്വര പരിഹാരം കാണും എന്നും മറുപടി നല്കി.
    ഇത് നേടി എടുക്കുന്നതിന് മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം സ്തുത്യർഹമാണ് .
    GST നടപ്പിലാക്കിയതു മുതൽ ബേക്കറി മേഖല വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. BAKERY യിൽ വില്ക്കുന്ന Burger , Croissant, Dough Nuts എന്നീ ഉല്പന്നങ്ങൾക്ക് 18% GST യും KFC, McDonalds തുടങ്ങിയ അന്താരാഷ്ട്ര ഭീമൻമാരുടെ outlet കളിൽ 5% എന്ന ചുരുന്നിയ നികുതി ആണ് എന്നാൽ VAT ൽ ബേക്കറികളിൽ 5% വും KFC McDonalds എന്നിവർക്ക് 14.5% ആയിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
     Croissant, Dough Nuts , എന്നിവ നമ്മുടെ ബേക്കറികൾ വൃത്തിയും വെടിപ്പും ആയി ഉല്പാദിപ്പിക്കുവാനായി സാധിച്ചാൽ നമ്മുടെ രാജ്യത്ത് വിദേശ നാണ്യം നേടി തരുന്നതിന് സാധിക്കും.
   അതിന് നമ്മുടെ തദ്ദേശ 
   സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ സാധ്യമാകൂ.
     നമ്മുടെ ബേക്കറികളും ഭക്ഷ്യ മേഖലയും പരിപോഷിച്ചാൽ നമ്മുടെ രാജ്യം ആഗോള ഭക്ഷണ ഉല്പാദന രാജ്യമാവുകയും നമ്മുടെ നാട്ടിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുകയും നമ്മുടെ യുവതക്ക് സ്വന്തം രാജ്യത്ത് അഭിമാനത്തോടെ ജീവിക്കുന്നതിനും അന്യരാജ്യങ്ങളിൽ തൊഴിൽ തേടി പോകേണ്ട ആവശ്യവും വരികയില്ല.
   ഭക്ഷണ മേഖലയിൽGST ലഘുകരിച്ച് എല്ലാ വ്യാപാരികളെയും ഉൾപ്പെടുത്തി ഒരു പുത്തൻ നികുതി ദായകരെ സൃഷ്ടിച്ച് നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് BAKE ONE Kerala Bakery owners Forum എന്നും പ്രതിഞ്ജാബന്ധമാണ്.
     ,
ജന സെക്രട്ടറി
ശ്രീകുമാർ
BAKE ONE

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.