HIGHLIGHTS
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗീത പ്രതിഭാനിർണ്ണയ വേദിയിലെ വിജയിയെ പ്രഖ്യാപിക്കും
• ദേശീയതയുടെ സ്വരമാകാൻ ഒരു പ്രതിഭ: തിരഞ്ഞെടുക്കപ്പെടുന്ന വിജയി 'വോയ്‌സ് ഓഫ് ദ നേഷൻ', 'വോയ്‌സ് ഓഫ് ബജാജ്' എന്നീ ബഹുമതികൾക്ക് അർഹനാകും. പ്രശസ്‌ത സംഗീത സംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് എന്നിവരോടൊപ്പം ചേർന്ന് ബജാജിൻ്റെ ഔദ്യോഗിക സംഗീത വ്യക്തിത്വം രൂപപ്പെടുത്താനുള്ള സുവർണ്ണാവസരവും വിജയിക്ക് ലഭിക്കും.
• ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അതിരുകളില്ലാത്ത അവസരം: ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ മറികടന്ന് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള അറുപതിനായിരത്തിലധികം അപേക്ഷകരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഈ സംരംഭം കണ്ടെത്തി.
• ഇന്ത്യൻ യുവത്വത്തിൻ്റെ അഭിലാഷങ്ങൾക്ക് കരുത്തേകി ബജാജ് ഫിൻസെർവ്: മികവിൻ്റെ പാതയിൽ പുതിയ താരങ്ങളെ വാർത്തെടുക്കാനുള്ള ബജാജ് ഫിൻസെർവിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ബജാജ് ധുനിവേഴ്‌സ്. സംഗീതത്തിന് പുറമെ മറ്റ് വിവിധ മേഖലകളിലും ഇത്തരം അവസരങ്ങൾ കമ്പനി ഒരുക്കുന്നുണ്ട്.
മുംബൈ : ബജാജ് ഫിൻസെർവിൻ്റെ ഡിജിറ്റൽ സംഗീത പ്ലാറ്റ്‌ഫോമായ ബജാജ് ധുനിവേഴ്‌സിൻ്റെ ഗ്രാൻഡ് ഫിനാലെ മാർച്ച് 31-ന് മുംബൈയിൽ നടക്കും. ആറുമാസം നീണ്ടുനിന്ന കണിശമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പ്രതിഭകളെ കണ്ടെത്തിയത്. ശങ്കർ-ഇഹ്സാൻ-ലോയ് എന്നിവർ നേരിട്ട് തിരഞ്ഞെടുത്ത പത്ത് ഫൈനലിസ്റ്റുകളും ഒരു വൈൽഡ് കാർഡ് എൻട്രന്റുമാണ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്. വിജയിക്ക് സീ മ്യൂസിക് കമ്പനിയുമായി ചേർന്ന് സ്വന്തമായി ഒരു ആൽബം പുറത്തിറക്കാനും ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തോടൊപ്പം ചേർന്ന് ബജാജിന്റെ സംഗീത വ്യക്തിത്വം രൂപപ്പെടുത്താനും അവസരം ലഭിക്കും.
"രാജ്യത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച വേദികൾ ഒരുക്കുന്നതിനുമായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കല, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ തുടർന്നും ഒരുക്കും," എന്ന് ബജാജ് ഫിൻസെർവ് ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് മാനവ് മിയാൻവാൾ പറഞ്ഞു. ആദ്യ വർഷം ലഭിച്ച മികച്ച പ്രതികരണം വരും വർഷങ്ങളിൽ ഈ സംരംഭത്തെ കൂടുതൽ വിപുലമാക്കാൻ കരുത്ത് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയെക്കുറിച്ച് –ശങ്കർ മഹാദേവൻ പറഞ്ഞു, “ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള സംഗീത പ്രതിഭകളെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരാനുള്ള ബജാജ് ധുനിവേഴ്‌സിൻ്റെ ആത്മാർത്ഥമായ ലക്ഷ്യമാണ് എന്നെ ആകർഷിച്ചത്. ഡിജിറ്റൽ രീതിയിലുള്ള സമീപനം ഈ മത്സരത്തെ എല്ലാവർക്കും പ്രാപ്യമാക്കി മാറ്റി. കേൾക്കപ്പെടേണ്ട അസാധാരണമായ നിരവധി സ്വരങ്ങളെ മുന്നിലെത്തിക്കാൻ ഇതിലൂടെ സാധിച്ചു.”
ഇഹ്സാൻ നൂറാനി കൂട്ടിച്ചേർത്തു, “മൂല്യനിർണ്ണയ വേളയിൽ ഞങ്ങൾ കണ്ട പ്രതിഭകളുടെ വൈവിധ്യവും ആഴവും പ്രതിബദ്ധതയും അസാധാരണമായിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ നിലവാരമുള്ള കലാകാരന്മാർ തീർച്ചയായും പ്രചോദനമാണ്.”
ലോയ് മെൻഡോൺസ പറഞ്ഞു, “ഇന്ത്യയിൽ എന്നും മികച്ച സംഗീത പ്രതിഭകൾ ഉണ്ടായിരുന്നു. സംഗീതജ്ഞർക്ക് മുന്നോട്ട് വരാനും തങ്ങളുടെ കഴിവ് വെളിപ്പെടുത്താനും ബജാജ് ധുനിവേഴ്‌സ് ഒരു മികച്ച വേദിയൊരുക്കി. ഇതൊരു വലിയ അനുഭവമായിരുന്നു, ഫിനാലെക്കായി ഞാൻ കാത്തിരിക്കുന്നു.”
ബജാജ് ധുനിവേഴ്‌സ് യൂട്യൂബിൽ കാണുക: https://l1nq.com/PKgN3 ബജാജ് ധുനിവേഴ്‌സ്- സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോംപുതിയ പ്രതിഭകളെ കണ്ടെത്താനും അവർക്ക് വേണ്ട പരിശീലനം നൽകി ആദരിക്കാനുമായാണ് ബജാജ് ധുനിവേഴ്‌സ് രൂപീകരിച്ചത്. പ്രായഭേദമന്യേ ആർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന സുതാര്യമായ രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.
ദേശീയതലത്തിലുള്ള മികച്ച പ്രതികരണം 2025 നവംബർ 7 മുതൽ 2026 ജനുവരി 8 വരെയായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. വലിയ പരസ്യപ്രചാരണങ്ങളില്ലാതെ തന്നെ 60,000-ത്തിലധികം എൻട്രികൾ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഗ്രാമങ്ങളിൽ നിന്നുള്ളവർക്കും നഗരങ്ങളിൽ ഉള്ളവർക്കും ഒരേപോലെ അവസരം നൽകാൻ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിച്ചു.
ശങ്കർ-ഇഹ്സാൻ-ലോയ് നൽകുന്ന പരിശീലനം മികച്ച നൂറ് മത്സരാർത്ഥികളെ ഡിജിറ്റൽ എപ്പിസോഡുകളിലൂടെ ശങ്കർ-ഇഹ്സാൻ-ലോയ് വിലയിരുത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ഇതിൽ നിന്നാണ് ഫൈനലിലേക്കുള്ള പ്രതിഭകളെ തിരഞ്ഞെടുത്തത്.
ഗ്രാൻഡ് ഫിനാലെ - മാർച്ച് 31 മുംബൈയിൽ വെച്ച് നടക്കുന്ന ഫൈനലിലെ പ്രകടനങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. വിജയിക്ക് ലഭിക്കുന്ന പ്രധാന അവസരങ്ങൾ ഇവയാണ്:
• സീ മ്യൂസിക് കമ്പനിയുമായി ചേർന്ന് സ്വതന്ത്ര ആൽബം റെക്കോർഡ് ചെയ്യുക.
• ശങ്കർ-ഇഹ്സാൻ-ലോയ് എന്നിവരോടൊപ്പം സ്പോട്ടിഫൈ റിലീസിൽ സഹകരിക്കുക.
• സീസൺ 1 'വോയ്‌സ് ഓഫ് ബജാജ്' എന്ന നിലയിൽ ബജാജ് ആന്തം നിർമ്മാണത്തിൽ പങ്കാളിയാകുക
Photo Courtesy - Google