10:00pm 07 October 2026
NEWS
ബജാജ് ഫിനാൻസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചു
07/10/2026  08:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബജാജ് ഫിനാൻസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചു
HIGHLIGHTS

മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 8.15% വരെ പലിശ നേടാം;നിക്ഷേപം പുതുക്കുമ്പോൾ അധികമായി പ്രതിവർഷം 0.10% പലിശ ലഭിക്കും.

* 2026 ഒക്ടോബർ 7 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, 12 മുതൽ 60 മാസം വരെ കാലാവധിയുള്ള FD പലിശ നിരക്കിൽ 15-40 bps വരെ വർദ്ധനവ് വരുത്തി.
* സാധാരണ നിക്ഷേപകർക്ക് (പുതിയ നിക്ഷേപങ്ങൾക്ക്) പ്രതിവർഷം 7.75% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 8.15% വരെയും പലിശ നേടാം.

സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്, 12 മുതൽ 60 മാസം വരെയുള്ള കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 15 മുതൽ 40 ബേസിസ് പോയിന്റ് വരെ, ഇന്ന് വർദ്ധനവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇവ ബാധകമാണ്. ദീർഘകാല നിക്ഷേപങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 31 മുതൽ 60 മാസം വരെയുള്ള കാലാവധിയിൽ, സാധാരണ നിക്ഷേപകർക്ക് 35 ബേസിസ് പോയിന്റും മുതിർന്ന പൗരന്മാർക്ക് 40 ബേസിസ് പോയിന്റുമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്.
 
പുതിയ നിക്ഷേപം നടത്തുന്ന സാധാരണ നിക്ഷേപകർക്ക്, 31 മുതൽ 60 മാസം വരെയുള്ള കാലയളവിൽ ക്യുമുലേറ്റീവ് (സഞ്ചിത) അടിസ്ഥാനത്തിൽ പ്രതിവർഷം 7.40% എന്ന നിരക്കിന് പകരം ഇനി പ്രതിവർഷം 7.75% വരെ പലിശ ലഭിക്കും. 12 മുതൽ 17 മാസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് പ്രതിവർഷം 6.60%-ൽ നിന്ന് പ്രതിവർഷം 6.80% ആയും, 18 മുതൽ 30 മാസം വരെയുള്ളവയുടെ നിരക്ക് പ്രതിവർഷം 6.85%-ൽ നിന്ന് പ്രതിവർഷം 7.00% ആയും വർധിച്ചു.
 
മുതിർന്ന പൗരന്മാർക്ക് എല്ലാ നിക്ഷേപ കാലാവധികളിലും സാധാരണ നിരക്കുകളേക്കാൾ അധികമായി ലഭിക്കുന്ന പലിശനിരക്ക് മുൻപുണ്ടായിരുന്ന 0.35%-ത്തിൽ നിന്നും പ്രതിവർഷം 0.40%-മായി ഉയർത്തി. 31 മുതൽ 60 മാസം വരെയുള്ള കാലാവധിയിലുള്ള പുതിയ നിക്ഷേപങ്ങൾക്ക് മുമ്പ് 7.75%-മായിരുന്ന പലിശനിരക്ക് ഇനി പ്രതിവർഷം 8.15% വരെയായിരിക്കും. നിലവിൽ 12 മുതൽ 17 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.20%-വും, 18 മുതൽ 30 മാസം വരെയുള്ളവയ്ക്ക് പ്രതിവർഷം 7.40%വുമാണ് പലിശനിരക്ക്.
 
നവീകരണത്തിന് അധിക ആനുകൂല്യംകാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നവർക്ക് പ്രതിവർഷം 0.10% അധിക പലിശ ലഭിക്കും. ഇതോടെ, പുതുക്കിയ നിരക്കുകൾ പ്രകാരം പൊതു നിക്ഷേപകർക്കുള്ള പലിശനിരക്ക് പ്രതിവർഷം 7.85% ആയും മുതിർന്ന പൗരന്മാർക്കുള്ളത് പ്രതിവർഷം 8.25% ആയും ഉയരും; ഇവയാണ് ഈ ഘടനയിലെ ഏറ്റവും ഉയർന്ന നിരക്കുകൾ. നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ പലിശ ലഭിക്കുന്ന ക്യുമുലേറ്റീവ് രീതിയോ, അല്ലെങ്കിൽ പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ പലിശ ലഭിക്കുന്ന നോൺ-ക്യുമുലേറ്റീവ് രീതിയോ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനനുസൃതമായി നോൺ-ക്യുമുലേറ്റീവ് നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 31 മുതൽ 60 മാസം വരെയുള്ള നിക്ഷേപത്തിന് പ്രതിമാസ പലിശ തിരഞ്ഞെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 7.49% എന്ന നിരക്കിന് പകരം ഇനി മുതൽ പ്രതിവർഷം 7.86% പലിശ ലഭിക്കും.ബജാജ് ഫിനാൻസിന്റെ ഡെപ്പോസിറ്റ്സ് & വെൽത്ത് മാനേജ്മെന്റ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സച്ചിൻ സിക്കയുടെ വാക്കുകളിൽ, " സന്തുലിതമായ ഒരു സമ്പാദ്യശേഖരത്തിന്റെ നിർണായക ഭാഗമായി സ്ഥിര നിക്ഷേപങ്ങൾ തുടരുന്നു; പ്രത്യേകിച്ച് ഉറപ്പായ ആദായം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക്. ദീർഘകാല നിക്ഷേപങ്ങൾക്കാണ് ഞങ്ങൾ പലിശ നിരക്ക് വർദ്ധനവ് കൂടുതലായി നൽകുന്നത്. അതിനാൽ, മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി ആരംഭിക്കാവുന്ന AAA-റേറ്റിംഗ് ഉള്ള നിക്ഷേപങ്ങളിലൂടെ, അഞ്ച് വർഷം വരെയുള്ള കാലയളവിലേക്ക് ഉയർന്ന ആദായം ഉറപ്പാക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ കാര്യത്തിൽ തുടർന്നും ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഉപഭോക്താക്കൾക്ക് നിക്ഷേപം പുതുക്കലുകളിൽ നൽകുന്ന അധിക ആനുകൂല്യം, അവരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഞങ്ങളുടെ മാർഗമാണ്.”
 
ഉപഭോക്താക്കൾക്ക് ബജാജ് ഫിനാൻസിന്റെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയോ കമ്പനിയുടെ ശാഖകൾ, പങ്കാളിത്ത ശൃംഖലകൾ എന്നിവ വഴിയോ നിക്ഷേപങ്ങൾ ബുക്ക് ചെയ്യാനോ പുതുക്കാനോ സാധിക്കും. ബജാജ് ഗ്രൂപ്പിന്റെ നൂറ്റാണ്ട് നീണ്ട പാരമ്പര്യം, ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസം, AAA റേറ്റിംഗ് ഉള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവയിലൂടെ, സുസ്ഥിരത, മികച്ച ആദായം, വിശ്വസനീയമായ ഫലങ്ങൾ എന്നിവയുടെ മികച്ചൊരു സംയോജനം ബജാജ് ഫിനാൻസ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
 
എന്തുകൊണ്ട് ബജാജ് ഫിനാൻസ് സ്ഥിര നിക്ഷേപം?ബജാജ് ഫിനാൻസിന്റെ സ്ഥിര നിക്ഷേപ പദ്ധതിക്ക് CRISIL, ICRA എന്നിവയിൽ നിന്ന് 'AAA/Stable' റേറ്റിംഗ് ലഭിച്ചിട്ടുണ്ട്; സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്ത് നിറവേറ്റുന്ന കാര്യത്തിൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് ഇത് സൂചിപ്പിക്കുന്നത്. നിക്ഷേപകർക്ക് 15,000 രൂപ എന്ന കുറഞ്ഞ തുകയിൽ നിക്ഷേപം ആരംഭിക്കാനും, ക്യുമുലേറ്റീവ് അല്ലെങ്കിൽ നോൺ-ക്യുമുലേറ്റീവ് (പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ) പേ-ഔട്ട് രീതികൾ തിരഞ്ഞെടുക്കാനും, പൂർണ്ണമായും ഡിജിറ്റലായ പേപ്പർലെസ് പ്രക്രിയയിലൂടെ നിക്ഷേപം നടത്താനും സാധിക്കും. നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കാതെ തന്നെ പണം ലഭ്യമാക്കാൻ സഹായിക്കുന്ന ലോൺ-എഗെയ്ൻസ്റ്റ്- FD  (FD-ക്ക് എതിരായ വായ്പ) സൗകര്യവും ഇതിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img