
മണപ്പുറം ഫിനാൻസിലെ 18ശതമാനം ഓഹരികൾ ബെയിൻ ക്യാപിറ്റൽ ഏറ്റെടുക്കും. 4,384 കോടി രൂപയുടെ പ്രിഫറൻഷ്യൽ ഇഷ്യു വഴിയാകും ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ സ്വന്തമാക്കുക. ഓഹരി ഒന്നിന് 236 രൂപ നിരക്കിലാണ് ഏറ്റെടുക്കുന്നത്.
ബെയിൻ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXV ലിമിറ്റഡ്, ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XIV ലിമിറ്റഡ് എന്നിവയിലൂടെയാകും മണപ്പുറം ഫിനാൻസിലെ ഓഹരികൾ ഏറ്റെടുക്കുക. ഇക്വിറ്റി ഷെയറുകളുടെയും വാറണ്ടുകളുടെയും പ്രിഫറൻഷ്യൽ അലോട്ട്മെന്റ് വഴി 4,385 കോടിക്ക് മണപ്പുറം ഫിനാൻസിന്റെ 18ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഓഹരിക്ക് 236 രൂപ എന്നത് ആറ് മാസത്തെ ശരാശരി ട്രേഡിങ്ങ് വിലയേക്കാൾ ഏകദേശം 30ശതമനാനം കൂടുതലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തൃശൂർ ആസ്ഥാനമായ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ യു.എസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിൻ ക്യാപിറ്റൽ ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ പണയ വായ്പാക്കമ്പനിയാണ് മണപ്പുറം ഫിനാൻസ്. ഇതിന്റെ ഭൂരിഭാഗം ഓഹരികൾ ബെയിൻ ക്യാപിറ്റൽ ഉടൻ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. രണ്ട് ഘട്ടമായിട്ടായിരിക്കും ബെയിൻ ക്യാപിറ്റൽ ഓഹരി ഏറ്റെടുക്കുക.











