09:20pm 05 August 2026
NEWS
മറ്റൊരു പ്രതിയുടെ മൊഴി കേന്ദ്രീകരിച്ച് ജാമ്യം നിഷേധിക്കരുത്: സുപ്രീംകോടതി
20/05/2025  06:22 AM IST
സുരേഷ് വണ്ടന്നൂർ
മറ്റൊരു പ്രതിയുടെ മൊഴി കേന്ദ്രീകരിച്ച് ജാമ്യം നിഷേധിക്കരുത്: സുപ്രീംകോടതി

പോലീസ് ചോദ്യം ചെയ്ത സമയത്ത് പ്രതി നൽകിയ മൊഴിയിൽ മറ്റൊരു സഹപ്രതിയുടെ പേര് പറഞ്ഞാലും, അതിനെ ആശ്രയിച്ച് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി . ക്രിമിനൽ നടപടിക്രമ ചട്ടത്തിന്റെ സെക്ഷൻ 161 പ്രകാരമുള്ള മൊഴികൾ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തെളിവായി കണക്കാക്കരുതെന്ന് കോടതി വ്യക്തമാക്കി.

"ഒരു പ്രതിയുടെ മൊഴി മറ്റൊരാൾക്കെതിരെ ഉപയോഗിക്കാനാകില്ല എന്നതാണ് ക്രിമിനൽ നിയമത്തിലെ അടിസ്ഥാന സിദ്ധാന്തം. അതിന് ഏകമാത്ര വ്യതിയാനമായി കണക്കാക്കുന്നത് സ്വന്തം കുറ്റം സമ്മതിച്ച് മറ്റൊരാളെയും കുറ്റപ്പെടുത്തുന്ന വ്യക്തമായ സമ്മതമൊഴികളാണ്," എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഈ വിധിയുടെ പശ്ചാത്തലത്തിൽ, പ്രതിയുടെ മൊഴി രേഖപെടുത്തിയിട്ടുള്ള പോലീസിന്റെ വെളിപ്പെടുത്തലുകൾ തെളിവായി കണക്കാക്കി സഹപ്രതികളുടെ  മുൻകൂർജാമ്യവും സ്ഥിര ജാമ്യവും നിരസിക്കരുത് എന്നതാണ് പ്രത്യക്ഷമായ സന്ദേശം.

കോടതിയുടെ ഈ വിധി, പോലീസ് അന്വേഷണ ഘട്ടത്തിലെ ഒരുവിധത്തിലുള്ള അവകാശവാദങ്ങൾക്കുപകരം വിശ്വസനീയമായ തെളിവുകൾ ആവശ്യമാണ് എന്ന നിലപാട് ശക്തിപ്പെടുത്തുന്നുണ്ട്. പ്രതികളുടെ നിയമപരമായ അവകാശങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന വിധിയാണിതെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img