
മാന്നാർ: പാർലമെൻ്റിൽ ചർച്ച ചെയ്യുന്ന വനിതാസംവരണ ബില്ലിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം വ്യക്തമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. നേതൃയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന യോഗത്തിൽ കൺവീനർ അനിൽ പി ശ്രീരംഗം അധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്. കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പിബി സൂരജ്, ഹരിപാലമൂട്ടിൽ, അനീഷ് പി ചേങ്കര എന്നിവർ പ്രസംഗിച്ചു.ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്. കമ്മറ്റിയംഗം അനിൽകുമാർ റ്റി കെ കൃതജ്ഞതയും പറഞ്ഞു.ശാഖാ പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, മേഖലാ ഭാരവാഹികൾ, പോഷകസംഘടന യൂണിയൻ ഭാരവാഹികൾ, മേഖലാ ഭാരവാഹികൾ എന്നിവർ നേതൃയോഗത്തിൽ പങ്കെടുത്തു.











