NEWS
സർക്കാരിന്റെ ജനവിരുദ്ധതക്കുള്ള തിരിച്ചടി: മുഹമ്മദ് ഷിയാസ്
25/02/2025 07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണ് ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അധികാരവും പണവും പ്രലോഭനങ്ങളും ഉപയോഗിച്ചിട്ടും ജനങ്ങൾ ഇടതുമുന്നണിയെ കൈവിട്ടു. പായിപ്ര പഞ്ചായത്ത് ഭരണം തന്നെ യു ഡി എഫിന് തിരികെ ലഭിക്കുന്ന സ്ഥിതിയുണ്ടായി. ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിയാനും , ജനാധിപത്യത്തെ വിലക്ക് വാങ്ങുന്നവരെ ജനങ്ങൾ തിരസ്ക്കരിക്കുമെന്നും സി പി എം ഇനിയെങ്കിലും മനസിലാക്കാൻ തയാറാകണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











