12:15am 13 November 2026
NEWS
പിൻവാതിൽ നിയമനം - ജിസിഡിഎ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധം.
13/02/2026  03:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പിൻവാതിൽ നിയമനം - ജിസിഡിഎ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധം - പോലീസ് അക്രമം - അറസ്റ്റ്
HIGHLIGHTS

ജി സി ഡി എ യിൽ താൽക്കാലിക ജീവനക്കാരെ നിയമ വിരുദ്ധമായി സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് വി.മനു പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി - വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡി എ ) യിൽ താൽക്കാലിക ജീവനക്കാരെ എല്ലാ നിയമനചട്ടങ്ങളും മറികടന്ന് സ്ഥിരപ്പെടുത്തുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ജിസിഡി എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നേതാക്കളെ  പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കി.

മനോരമ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് വി.മനു പ്രസാദ് ഉദ്ഘാടനം ചെയ്തു.

പി.എസ്.സി- എംപ്ളോയ്മെന്റ് എക്സ്ഞ്ചേജ് തുടങ്ങിയ സ്ഥാപനങ്ങളെ നോക്കുകുത്തികളായ പാർട്ടി സഖാക്കളെയും ബന്ധുക്കളെയും സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെ കുത്തി കയറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് യുവമോർച്ച പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പി എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ പിണറായി സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുവമോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റിനു ഹർഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന.സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, സംസ്ഥാന സമിതിയംഗം സി.വി. സജീനി ജില്ലാ സെക്രട്ടറി മിനിമോൾ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ഡി. ഡെമീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ യുവമോർച്ച ജില്ലാ ജന.സെക്രട്ടറി കെ.എസ്. ഉണ്ണി എന്നിവർ പ്രസംഗിച്ചു.

ജിസിഡിഎ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ചു പോലീസ് തടഞ്ഞ മാർച്ചിന്   നേതാക്കളായ പ്രീപ്തി രാജ്, അഡ്വ. മഞ്ജു ലഹിതൻ,  സുമ മധു, സുധ വിമോദ്, ആദർശ്, മിഥുൻ രാജ്, സുജിത്, നിഖിൽ എന്നിവർ നേതൃത്വം നൽകി.
പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img