03:25am 10 November 2026
NEWS
മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു
28/05/2025  10:57 AM IST
nila
മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ന്യൂയോർക്കിലാണ് സംഭവം. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് നായ കടിച്ചുകൊന്നത്. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

അമ്മയ്ക്കും രണ്ടാനച്ഛനും ഇടയിൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ മിക്സ് നായ ആക്രമിക്കുകയായിരുന്നുവെന്ന് മാതാവ് മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അനിമൽ കൺട്രോൾ വിഭാ​ഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img