04:59pm 06 November 2026
NEWS
തിരുവനന്തപുരത്ത് അഞ്ചുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

15/02/2025  09:21 AM IST
nila
തിരുവനന്തപുരത്ത് അഞ്ചുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമത്താണ് സംഭവം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കാൽവഴതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ധ്രുവനെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ  കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.

ഇന്നലെ നഴ്‌സറിയിൽ നിന്നെത്തിയതിന് പിന്നാലെ കുട്ടി വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കിണറിന് സമീപത്തേക്ക് പോയത്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ തുണികൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആര്യ തിരികെ എത്തിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്.

തുടർന്ന് സംശയം തോന്നിയാണ് കിണറ്റിൽ പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം കുട്ടി കിണറ്റിൽ കിടന്നിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img