10:53pm 06 June 2026
NEWS
പാൽ തൊണ്ടയിൽ കുടുങ്ങി; നാലുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം
06/06/2026  08:35 PM IST
nila
പാൽ തൊണ്ടയിൽ കുടുങ്ങി; നാലുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കോഴിക്കോട് പാലേരിയിലാണ് സംഭവം. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുഞ്ഞിന് പാൽ നൽകുന്നതിനിടെയാണ് സംഭവം.  

പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img