08:00pm 27 August 2026
NEWS
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
31/08/2025  10:47 AM IST
nila
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട്  മീനാക്ഷിപുരത്താണ് സംഭവം. സർക്കാർപതി ഉന്നതിയിൽ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ ആദ്യകുട്ടിയും സമാനമായ രീതിയിലാണ് മരിച്ചത്.  ജനിച്ച് 45-ാം ദിവസമാണ് ഇവരുടെ ആദ്യകുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ചത്. 

ശനിയാഴ്ച്ച രാവിലെ മൂന്നുമണിയോടെ സം​ഗീത കുഞ്ഞിന് പാൽ നൽകിയിരുന്നു. പിന്നീട് നോക്കുമ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സംഗീത പറഞ്ഞു.  രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്.  മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു.

അതേസമയം, ഇരവാളൻ സമുദായത്തിൽപ്പെട്ട തനിക്ക് ഗർഭിണിയായതുമുതൽ ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് സംഗീത പറയുന്നു. എന്നാൽ, ഗർഭിണിയായ വേളയിൽ കൊടുക്കേണ്ട കുത്തിവെപ്പുകൾ കൃത്യമായി കൊടുത്തിരുന്നുവെന്നും സംഗീതയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img