NEWS
തുടർ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന് കേരളശബ്ദത്തിൽ ലേഖനമെഴുതി; ബി.അശോക് ഐ.എ.എസിന് സസ്പെൻഷൻ
29/04/2026 05:37 PM IST
nila

തിരുവനന്തപുരം: ബി.അശോക് ഐ.എ.എസിന് സസ്പെൻഷൻ. സർക്കാരിനെ വിമർശിച്ചു എന്നാരോപിച്ചാണ് സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. അഖിലേന്ത്യ സിവിൽ സർവീസ് റൂൾസ് പ്രകാരമാണ് അച്ചടക്ക നടപടി.
നേരത്തേ, കേരളശബ്ദത്തിൽ എഴുതിയ ലേഖനത്തിൽ തുടർ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന് ബി അശോക് വിമർശിച്ചിരുന്നു. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണം. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവും ലേഖനത്തിൽ അദ്ദേഹം ഉയർത്തിയിരുന്നു.
കടുത്ത സർക്കാർ വിമർശകനായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായിരിക്കെയാണ് ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചത്. വളരെ അപൂർവമായിട്ടാണ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷൻ ഉണ്ടാകുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










