
ചെങ്ങന്നൂർ: ആധുനിക രാമരാജ്യത്തെ രാമഭക്തർ അതീവആശങ്കയിലാണെന്നും, രാമയണം നൽകുന്ന മഹത്തായ സന്ദേശം വരുംതലമുറയെ പഠിപ്പിച്ച് അതിന്റെ അന്തസത്ത മനസ്സിലാക്കിയാലെ ഈ അവസ്ഥയിൽ നിന്നും മോചിതരാകാൻ കഴിയു , അതിനായി അയ്യപ്പസേവാസംഘം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഡി.വിജയകുമാർ
പറഞ്ഞു.
സേവാ സംഘം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള രാമായണമാസാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, താലൂക്ക് യൂണിയൻ പ്രസിഡൻറ് എൻ സദാശിവൻ നായർ അധ്യക്ഷത വഹിച്ചു , യൂണിയൻ സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ, സംസ്ഥാന ഭാരവാഹികൾ ബാബു കല്ലൂത്ര ,ഗണേഷ് പുലിയൂർ, അഡ്വ കെ സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് കെ ബി യശോദരൻ , സോമൻ പ്ലപ്പള്ളി, ടി സി ഉണ്ണി കൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ ഗോപു പുത്തൻ മഠത്തിൽ, ജോ സെക്രട്ടറി രാജേഷ് മുളക്കുഴ, അംബി, മുരുകൻ ആചാരി, രാഹുൽ വെൺമണി, രാജേഷ് വെച്ചുരെത്ത്, അരവിന്ദൻ എന്നിവർ പങ്കെടുത്തു .











