NEWS
അയ്യപ്പ സേവാസമാജം സംസ്ഥാനപ്രതിനിധി സമ്മേളനം
15/04/2026 12:41 PM IST
nila

ചെങ്ങന്നൂർ: അയ്യപ്പ സേവാസമാജം സംസ്ഥാനപ്രതിനിധി സമ്മേളനം മെയ് 9, 10 തീയ്യതികളിൽ ചെങ്ങന്നൂരിൽ
നടത്തും.സമ്മേളത്തിൽ ഭാരതത്തിലെ പ്രമുഖരായ ആദ്ധ്യാത്മിക ആചാര്യ ന്മാർ പങ്കെടുക്കും സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും മായി 500 - ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കടുക്കും. സമ്മേളനത്തിന്റെ മുന്നോടിയായി കൂടിയ യോഗത്തിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് നരേന്ദ്രൻ ജി അദ്ധ്യക്ഷത വഹിച്ചു. സമ്മേളത്തിന്റെ വിജയത്തിനായി നൂറ്റൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











