
ചെങ്ങന്നൂർ: അയ്യപ്പ സേവാസമാജം ചെങ്ങന്നൂർ റയിൽവേസ്റ്റേഷനിൽ ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉത്ഘാടനം സമാജം സംസ്ഥാന പ്രസിഡന്റ് ഗോശാല വിഷ്ണു വാസുദേവൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജയൻ ചെറുവള്ളിൽ മുഖ്യപ്രഭാഷണം നടത്തി
കേന്ദ്രത്തിലൂടെ സൗജന്യ ചുക്കു കാപ്പി വിതരണം, വൈദ്യസഹായം, അയ്യന്മാർക്ക് വാഹന സൗകര്യം ഏർപ്പാടാക്കുക, പന്തളം വലിയ കോയിക്കൽ ക്ഷേത്രം പഞ്ചാണ്ഡവ ക്ഷേത്രങ്ങൾ, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഉൾപ്പടെ സമീപസ്ഥക്ഷേത്രങ്ങളിൽ ദർശനത്തിനുള്ള ഏർപ്പാടുകൾ ചെയ്യുക കെട്ടു മുറുക്കിനുള്ള ഏർപ്പാടുകൾ ചെയ്യുക തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും എല്ലാ ദിവസവും ഉച്ചക്ക് സൗജന്യ ഭക്ഷണവും ലഭ്യമായിരിക്കും
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ശ്രീകുമാർ, കെ ജി കർത്താ, കെ ആർ
പ്രഭാകരൻ നായർ, കൃഷ്ണകുമാർ, കെ ആർ ഗോപകുമാർ, സുരേഷ് കുമാർ അoബീരേത്ത് , ഡി ടി ഒ അനിൽകുമാർ ,
സുരേഷ് കുമാർ കെ ജി,ലാൽ, ടി ഡി എസ്
നായർ എന്നിവർ പ്രസംഗിച്ചു










