
ലോക പ്രമേഹ ദിനാചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവ്വഹിക്കുന്നു. വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ, ഡോ. ശ്രീലേഖ, സിൽവി സുനിൽ സിജേഷ്, സിമി എന്നിവർ സമീപം
പ്രമേഹരോഗ നിയന്ത്രണത്തിന് ആയുർവേദ ജീവിത ശൈലിയുടെയും ചികിത്സയുടെയും സമഗ്രമായ ഇടപെടൽ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ പറഞ്ഞു. കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വീര്യം കൂടിയ മരുന്നുകൾ ദീർഘനാൾ ഉപായോഗിക്കേണ്ടിവരുന്നത് മറ്റു ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നതായി മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൽസി ജോർജ് പറഞ്ഞു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു, ഡോ. ആർ. ശ്രീലേഖ,ഡോ.നിരഞ്ജന ,ഡോ.ലക്ഷ്മി,ഡോ. ബിഞ്ചു എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് പ്രമേഹസംബന്ധിയായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പോസ്റ്റർ പ്രദർശനവും പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ പരിചയപ്പെടുത്തലും വിതരണവും നടന്നു. പ്രമേഹംകാരണമുള്ള നേത്രസംബന്ധിയായ ഉപദ്രവരോഗങ്ങളെ കുറിച്ചും അതിൽ ആയുർവേദത്തിനുള്ള സാധ്യതകളെയും അടിസ്ഥാനപ്പെടുത്തി ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാർ പൊതുജന ബോധവൽക്കരണാർത്ഥം ഡോ.ശ്രീവിദ്യയുടേയും ഡോ. സുമിത സി പ്രകാശിൻ്റേയും നേതൃത്വത്തിൽ ലഘു നാടകം അവതരിപ്പിച്ചു










