
കൊച്ചി : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം സബ് കളക്ടർ ജി സായി കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഷജിൽ കുമാർ , കെ യു ഡബ്ളിയു ജെ സംസഥാന സമിതിയംഗം ജിപ്സൺ സിക്കേര, ജില്ലാ നിർവാഹക സമിതിയംഗം പി ഒ ജിഷ , അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ സെക്രട്ടറി ഡോ. എലിസബത്ത് മാത്യു, ജില്ലാ പ്രസിഡൻ്റ് ഡോ. മനു ആർ മംഗലത്ത് , എറണാകുളം സിറ്റി ഏരിയ പ്രസിഡൻ്റ് ഡോ. ബിനോയ് ദേവദാസ് , എറണാകുളം സിറ്റി ഏരിയ സെക്രട്ടറി ഡോ. സതീഷ് വാസുദേവ് എന്നിവർ പങ്കെടുത്തു. അസ്ഥി , ത്വക് രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, ഉദരരോഗങ്ങൾ, നേത്ര ചികിത്സ, സ്ത്രീരോഗങ്ങൾ തുടങ്ങി എട്ടോളം സ്പെഷ്യാലിറ്റികളിലായി നൂറോളം പേർ പങ്കെടുത്തു . ഡോ. രോഹിത്ത് രവി, ഡോ. ഗംഗ ശശിധരൻ, ഡോ യമുന, ഡോ. ബിൻസ ഹസൻ , ഡോ. എമിലിൻ കെ ജോർജ്ജ് , ഡോ. ഗ്രീഷ്മ പ്രമോദ് , ഡോ. ജയചന്ദ്രൻ, ഡോ. ജിഷ്ണു വേണു ഗോപാൽ , ഡോ അഞ്ജന ശ്രീധർ , ഡോ. ദേവദാസ് ഡോ. ടോമി തോമസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
Photo Courtesy - Google








