12:56pm 11 November 2026
NEWS
ആയുർവേദ ദിനം: ഐ.സി.സി –ഇന്ത്യൻ എംബസി സംയുക്താഘോഷം
27/09/2025  10:48 AM IST
nila
ആയുർവേദ ദിനം: ഐ.സി.സി –ഇന്ത്യൻ എംബസി സംയുക്താഘോഷം


ദോഹ: ജനങ്ങൾക്കും ഭൂമിക്കും ആയുർവേദം എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഇന്ത്യൻ എംബസി ഖത്തറുമായി സഹകരിച്ച് ആയുർവേദ ദിനം ആഘോഷിച്ചു.  ഐസിസി അശോക ഹാളിൽ  സംഘടിപ്പിച്ച പരിപാടിയിൽആയുർവേദത്തിന്റെ പ്രാധാന്യവും സമഗ്ര ആരോഗ്യ സംരക്ഷണത്തിലും പരിസ്ഥിതി നിലനിൽപ്പിലും അതിന്റെ പങ്കും ചർച്ചചെയ്തു.ചടങ്ങിൽ ഐസിസി ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്ര പ്രസാദ് സ്വാഗതം ആശംസിച്ചു.ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും (ഇൻഫർമേഷൻ, കൾച്ചർ & എജ്യുക്കേഷൻ) ആയ ബിന്ദു എൻ. നായർ മുഖ്യാതിഥിയായിരുന്നു. ആയുർവേദത്തിന്റെ കാലാതീതമായ പ്രസക്തിയെക്കുറിച്ച്ബിന്ദു എൻ. നായർസംസാരിച്ചു. ഐസിസി പ്രസിഡണ്ട് എ.പി. മണികണ്ഠൻഅധ്യക്ഷതവഹിച്ചു. ആയുർവേദം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെയും അതിന്റെ പ്രായോഗിക പ്രാധാന്യത്തിന്റെയും ആവശ്യകതയെ അദ്ദേഹംചൂണ്ടിക്കാട്ടി.ആയുർവേദ ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റ് എന്ന വിഷയത്തിൽ ഡോ. ഫസീഹ അശ്കർ പ്രത്യേക സെഷൻ കൈകാര്യം ചെയ്തു. ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പങ്കെടുത്തവർക്ക് ഔഷധച്ചെടികളും വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img