11:16pm 26 April 2026
NEWS
ആക്സിസ് ബാങ്കിന് നാലാം ത്രൈമാസത്തില്‍ 7,071 കോടി രൂപ അറ്റാദായം
26/04/2026  08:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആക്സിസ് ബാങ്കിന് നാലാം ത്രൈമാസത്തില്‍ 7,071 കോടി രൂപ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം ത്രൈമാസത്തില്‍ 7,071 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് ത്രൈമാസാടിസ്ഥാനത്തില്‍ 9 ശതമാനം  വളര്‍ച്ചയാണ്.

നിക്ഷേപങ്ങളിലും വായ്പകളിലും ത്രൈമാസാടിസ്ഥാനത്തില്‍ 6 ശതമാനം  വളര്‍ച്ച രേഖപ്പെടുത്തി. വായ്പാ വളര്‍ച്ച  വാര്‍ഷികാടിസ്ഥാനത്തില്‍  19 ശതമാനം  വളര്‍ച്ച കൈവരിച്ചു. ആകെ നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം  വര്‍ദ്ധിച്ചു. കാസ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ചു. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വര്‍ദ്ധിച്ചു. ഫീ വരുമാനം ത്രൈമാസാടിസ്ഥാനത്തില്‍ 8 ശതമാനം വര്‍ദ്ധിച്ചതില്‍ റീട്ടെയില്‍ ഫീസുകളിലെ 11 ശതമാനം  കുതിച്ചുചാട്ടം നിര്‍ണ്ണായകമായി.  

കോര്‍പ്പറേറ്റ് വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 38 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 10 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ മിഡ്-കോര്‍പ്പറേറ്റ് വിഭാഗം വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം  വര്‍ദ്ധനവ് കൈവരിച്ചു. എസ്എംഇ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 6 ശതമാനവും വളര്‍ന്നു.

നാലാം ത്രൈമാസത്തില്‍ ബാങ്ക് ഏകദേശം 10 ലക്ഷം  പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ മേഖലയില്‍ 14 ശതമാനം  വിപണി വിഹിതം നിലനിര്‍ത്താന്‍ ബാങ്കിനായി. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി 'സേഫ്റ്റി സെന്‍റര്‍', എസ്എംഎസ് ഷീല്‍ഡ് എന്നീ സംവിധാനങ്ങള്‍ ബാങ്ക് അവതരിപ്പിച്ചു.

ഇന്ത്യയില്‍ ടെസ്ലയുടെ മുന്‍ഗണനാ ധനകാര്യ പങ്കാളിയായി ബാങ്ക് മാറി. കൂടാതെ ഇന്‍ഡിഗോയുമായി ചേര്‍ന്ന് രണ്ട് കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ പുറത്തിറക്കി. സ്വര്‍ണ്ണ വായ്പകളിലൂടെ എംഎസ്എംഇ മേഖലയ്ക്ക് ധനസഹായം എളുപ്പമാക്കി. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം പുതിയ ശാഖ തുറന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്  ബാങ്കിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ 2,001 കോടി രൂപയുടെ അധിക പ്രൊവിഷന്‍ ബാങ്ക് നീക്കിവെച്ചു.

ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാകുന്ന സാഹചര്യത്തില്‍ വിശ്വാസം, സുരക്ഷ, പ്രസക്തി എന്നിവയാണ് അടിസ്ഥാനഘടകങ്ങളായി തുടരുന്നത്.  ഈ ത്രൈമാസത്തില്‍  കൈകൊണ്ട വിവിധ പദ്ധതികള്‍ ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതിലും പങ്കാളികളുടെ ശൃംഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചു. തന്ത്രപരമായ എല്ലാ മുന്‍ഗണനാ മേഖലകളിലും സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ട് വളരെ മികച്ച രീതിയിലാണ്  ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നത്.  കൂടുതല്‍ കരുത്തുറ്റ ഒരു ബാങ്കിംഗ് ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മവിശ്വാസത്തോടും ശുഭപ്രതീക്ഷയോടും കൂടി പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍  ആഗോള സാമ്പത്തിക സാഹചര്യങ്ങളും ആഗോള രാഷ്ട്രീയ സ്ഥിതിഗതികള്‍  സ്വാധീനിക്കുന്ന സാഹചര്യത്തില്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 6,275 ശാഖകളും 12,796 എടിഎമ്മുകളും ബാങ്കിനുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img