01:26am 13 November 2026
NEWS
ആക്സിസ് ബാങ്ക് ഇന്‍ഡിഗോയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.
19/02/2026  04:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആക്സിസ് ബാങ്ക് ഇന്‍ഡിഗോയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

 

കൊച്ചി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ ആക്സിസ് ബാങ്കും ഇന്‍ഡിഗോയും ചേര്‍ന്ന് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കി. ഇരു കാര്‍ഡുകളിലേയും അര്‍ഹമായ ഇടപാടുകള്‍ ഇന്‍ഡിഗോയുടെ ലോയല്‍റ്റി പരിപാടിയായ ഇന്‍ഡിഗോ ബ്ലൂചിപിന് അര്‍ഹമായിരിക്കും.

റിന്യൂവല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ ആനുകൂല്യങ്ങള്‍, ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. റീട്ടെയില്‍ വിഭാഗത്തെ ലക്ഷ്യമാക്കി 799 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് 5000 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ലഭ്യമായിട്ടുള്ളത്. 

റൂപെ, വീസ ശൃംഖലകളില്‍ ഇവ ലഭ്യമാണ്.  സവിശേഷമായ യാത്രാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് കാര്‍ഡുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ്, പെയ്മെന്‍റ്സ് ആന്‍റ് വെല്‍ത്ത് മാനേജുമെന്‍റ് വിഭാഗം മേധാവിയും പ്രസിഡന്‍റുമായ അര്‍ണിക ഡിക്ഷിത്ത് പറഞ്ഞു. 

ദൈനംദിന ചെലവഴിക്കലുകള്‍ ഇന്‍ഡിഗോ ബ്ലൂചിപുകളാക്കി മാറ്റാന്‍ ഇതു സഹായകമാകുമെന്ന് ഇന്‍ഡിഗോ ചീഫ് ഡിജിറ്റല്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നീതന്‍ ചോപ്ര പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img