03:17pm 10 November 2026
NEWS
ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയാക്കി ശുംഭാശു ശുക്ലയും സംഘവും തിരിച്ചെത്തി
15/07/2025  03:15 PM IST
nila
ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയാക്കി ശുംഭാശു ശുക്ലയും സംഘവും തിരിച്ചെത്തി

ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരി ശുംഭാശു ശുക്ലയും സംഘവും തിരിച്ചെത്തി. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി.  18 ദിവസം ബഹിരാകാശ നിലയത്തില്‍ ​ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിൽ തിരിച്ചെത്തിയത്. 

ഇന്ത്യന്‍സമയം തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേര്‍പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img