09:46pm 09 November 2026
NEWS
ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
14/06/2025  03:38 PM IST
nila
 ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

ആദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു.  ജൂൺ 19-ന് ആക്‌സിയം 4 വിക്ഷേപണം നടത്താനാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഒർഗനൈസേഷനും (ഐഎസ്ആർഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിർണായക ഏകോപന യോഗത്തിൽ തീരുമാനമായത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം. മൂന്നു തവണ വിക്ഷേപണം മാറ്റിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജൂൺ 19-ന് ആക്‌സിയം 4 വിക്ഷേപണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

സാങ്കേതിക തകരാറും മോശം കാലാവസ്ഥയും കാരണമാണ് മൂന്നുതവണ ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചത്. യോഗത്തിൽ ഫാൽക്കൺ 9 വിക്ഷേപണ വാഹനത്തിൽ കണ്ടെത്തിയ ലിക്വിഡ് ഓക്‌സിജൻ ചോർച്ചയടക്കമുളള സാങ്കേതിക ആശങ്കകൾ ചർച്ച ചെയ്തു. സ്‌പേസ് എക്‌സ് എഞ്ചിനീയർമാർ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.

അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിലുളളത്. ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാൻശു. രാകേഷ് ശർമ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാൻഷു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img