
വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശങ്ങൾ എന്നിവയിൽ കാഴ്ചപരിമിതരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള തടസ്സങ്ങൾ അഭിസംബോധന ചെയ്യുക എന്നിങ്ങനെയുള്ള ഈ വർഷത്തെ ബ്രെയ്ലി ദിനത്തിൻ്റെ സന്ദേശങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി ലിസി ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാദർ റെജു കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി ജിജി സുനിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ലിസി മെഡിസിറ്റി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കെ സ്വാഗതം പറയുകയും നേത്രരോഗവിഭാഗത്തിലെ ഡോ. സനിത സത്യൻ ബ്രെയിൽ ദിന സന്ദേശം നൽകുകയും ചെയ്തു.
ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികളായ അശ്വിനി കെ കിനി, അനെറ്റ്, ആൻ്റണി എന്നിവർ പഠനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ സോദുഹാരണസഹിതം വിശദീകരിച്ചു.
തുടർന്ന് ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകൻ ശ്രീ സുനിൽ "ഡിസബിലിറ്റി എറ്റിക്വേറ്റ് " എന്ന വിഷയത്തെ കുറിച്ച് പ്രായോഗിക പരിശീലന ക്ലാസ് നടത്തി.
അന്താരാഷ്ട്രീയ ബ്രെയിൻ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പോസ്റ്റർ മൽസരത്തിൽ ലിസി നഴ്സിങ് കോളേജിലെ ദേവിക, സാന്ദ്ര എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ചടങ്ങിൽ സിസ്റ്റർ ടീമ നന്ദി പ്രകാശിപ്പിച്ചു.
Photo Courtesy - Google







