
ചെങ്ങന്നൂര്‍ : ഇന്നര്‍വീല്‍ ക്ലബ്ബ് ഓഫ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌ക്കരണത്തിലൂടെ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുക എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. അങ്ങാടിക്കല്‍ റോട്ടറി ക്ലബ്ബില്‍ നടന്ന പരിപാടി നഗരസഭ ആരോഗ്യകാര്യ സ്ന്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഷിബു രാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്നര്‍വീല്‍ ക്ലബ്ബ് പ്രസിഡന്റ് ഗ്ലാഡിസ് ബിജു അദ്ധ്യക്ഷത വഹിച്ചു. ശരിയായ മാലിന്യ സംസ്‌ക്കരണത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്ന വിഷയം സംബന്ധിച്ച് നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഇന്നര്‍വീല്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് സാറാമ്മ മാമ്മന്‍, സെക്രട്ടറി ഷീബ ഡാനിയേല്‍, ട്രഷറര്‍ പ്രിയ സഞ്ജീവ്, എഡിറ്റര്‍ ലീന വര്‍ഗ്ഗീസ്, ഡോ: മായ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയിലെ ശുചിത്വ - ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യകാര്യ സ്ന്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ കെ. ഷിബു രാജന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ എന്നിവരെ ചടങ്ങില്‍ ഇന്നവര്‍വീല്‍ ക്ലബ്ബ് പ്രസിഡന്റ് ഗ്ലാഡിസ് ബിജു മെമന്റോ നല്‍കി ആദരിച്ചു.











